കുറ്റ്യാടി: ടൗണിൽനിന്ന് തൊട്ടിൽപാലം ഭാഗത്തേക്ക് ബസ് സർവിസ് കുറവായതിനാൽ യാത്രാക്ലേശം രൂക്ഷം. സ്കൂൾ വിടുന്ന സമയങ്ങളിലാണ് ബസ് സർവിസ് കുറവ്. ദീർഘനേരം പെരുവഴിയിൽ കാത്തിരിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. യാത്രക്കാരുടെ ബാഹുല്യം കാരണം ചുരുക്കം ബസുകളിൽ എല്ലാവർക്കും കയറിപ്പറ്റാനാവില്ല. വടകര, തലശ്ശേരി ഭാഗങ്ങളിൽനിന്ന് സ്വകാര്യ ബസുകൾ മാത്രമാണ് തൊട്ടിൽപാലത്തേക്ക് സർവിസ് നടത്തുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസുകളുണ്ടെങ്കിലും സ്കൂൾ കുട്ടികൾക്ക് കയറാനാവില്ല.
കുട്ടികളുടെ ‘ശല്യം’ കാരണം ചില സ്വകാര്യ ബസുകൾ വൈകീട്ടുള്ള ട്രിപ് മുടക്കുന്നതായും പരാതിയുണ്ട്. കുറ്റ്യാടി ഗവ. ഹൈസ്കൂളിന് സ്വന്തം ബസ് ഇല്ലാത്തതിൽ കുട്ടികൾ ഏറെയും ലൈൻ ബസുകളെയാണ് ആശ്രയിക്കുന്നത്. തൊട്ടിൽപാലം ഭാഗത്തേക്ക് കുറ്റ്യാടി ടൗണിൽ ബസ് സ്റ്റോപ് ഇല്ലാത്തതിനാൽ ആളുകൾ പെരുവഴിയിൽ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സ്വകാര്യ സംഘടന നിർമിച്ച ബസ് സ്റ്റോപ് ബസുകൾക്ക് നിർത്താൻ പറ്റാത്ത സ്ഥലത്തായതിനാൽ ഉപയോഗപ്പെടുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.