കുറ്റ്യാടി: കാവിലുമ്പാറ ഗ്രാമപഞ്ചായത്തിന് ആയിരങ്ങൾ വരുമാനം നേടിക്കൊടുത്ത കെട്ടിട സമുച്ചയം നിന്ന സ്ഥലം ഇപ്പോൾ തുച്ഛവരുമാനം ലഭിക്കുന്ന പേ പാർക്കിങ് ഗ്രൗണ്ട്. തൊട്ടിൽപാലം ടൗണിൽ പൊളിച്ചു മാറ്റിയ മൂന്നു നില കെട്ടിടം നിന്ന ഇരുപത് സെന്റ് സ്ഥലത്താണ് ഇനിയും പുതിയ പദ്ധതികൾ ഉയരാത്തത്. നേരത്തേ ഗ്രാമപഞ്ചായത്ത് ഒാഫിസ്, പൊലീസ് സ്റ്റേഷൻ, സബ്ട്രഷറി, കൃഷിഭവൻ, കടമുറികൾ എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു. തകർച്ചയും ചോർച്ചയും കാരണം കെട്ടിടം പൊളിച്ചുമാറ്റുകയാണുണ്ടായത്. ഒന്നര കൊല്ലമായിട്ടും പകരം കെട്ടിടങ്ങൾ ഉയർന്നിട്ടില്ല. പഞ്ചായത്തിൽ പൊതുഒാഡിറ്റോറിയങ്ങൾ ഇല്ലാത്തതിനാൽ ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ് സൗകര്യത്തോടെ ഒാഡിറ്റോറിയം നിർമിക്കാൻ ആലോചനയുണ്ടെന്ന് പ്രസിഡന്റ് പി.ജി. ജോർജ് പറഞ്ഞു. എന്നാൽ, ഇതുവരെയും അന്തിമ രൂപരേഖയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.