കുറ്റ്യാടി: ഏറെ മുറവിളിക്കുശേഷം പരിഷ്കരണ പ്രവൃത്തി ആരംഭിച്ച കുറ്റ്യാടി ടൗൺ പള്ളി-തട്ടാർകണ്ടിക്കടവ് റോഡ് കിളച്ചുവെച്ച് കരാറുകാരൻ പോയതായി പരാതി. കല്ലുകൾ ഇളകിനിൽക്കുന്ന റോഡിലൂടെയുള്ള യാത്ര നാട്ടുകാരെ ദുരിതത്തിലാക്കി.
എം.പി ഫണ്ടിൽ 30,19,000 രൂപ ചെലവിലാണ് റോഡ് നന്നാക്കുന്നത്. കഴിഞ്ഞ വർഷം കുണ്ടും കുഴികളും വ്യാപിച്ച് റോഡിൽ ഗതാഗതം നിലച്ച സ്ഥിതിയായപ്പോൾ നാട്ടുകാർ പണം പിരിച്ചും ശ്രമദാനം നടത്തിയും നന്നാക്കിയതാണ്. മരുതോങ്കര പഞ്ചായത്തിനെ കുറ്റ്യാടി ടൗണുമായി ബന്ധിപ്പിക്കുന്ന റോഡും പാലവും ഉള്ളതിനാൽ തിരക്കുള്ള റൂട്ടാണിത്. ആദ്യം പൈപ്പ് ലൈനിന് കുഴിയെടുത്ത് റോഡ് അലങ്കോലപ്പെട്ടിരുന്നു.
രണ്ടാഴ്ച മുമ്പ് മൊത്തം കിളച്ച് ദുരിതം ഇരട്ടിയാക്കി. തുടർന്ന് പണിയൊന്നും നടന്നുമില്ല. എന്നാൽ, റോഡ് ലെവൽ ചെയ്തതാണെന്നും ഓവുചാലുകൾക്ക് സ്ലാബിട്ടാലേ പ്രവൃത്തി പുനരാരംഭിക്കാൻ കഴിയൂ എന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.