കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ ടോക്കൺ സംവിധാനം തകരാറിലായതിനാൽ ഒ.പി ശീട്ട് കിട്ടാൻ നീണ്ട കാത്തിരിപ്പ്. ആദ്യം കമ്പ്യൂട്ടർ ടോക്കൺ വാങ്ങി ഡിജിറ്റൽ ബോർഡിൽ തെളിയുന്ന മുറക്ക് ഒ.പി ശീട്ട് കൊടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതിനാൽ ആളുകൾ ഒ.പി കൗണ്ടറിന് മുന്നിൽ വരിനിൽക്കേണ്ടിയിരുന്നില്ല.
എന്നാൽ, ആഴ്ചയിലേറെയായി കമ്പ്യൂട്ടർ ടോക്കൺ തകരാറിലായതോടെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീണ്ട വരി രൂപപ്പെടുകയാണ്. ഇതു കഴിഞ്ഞ് രോഗികൾ ഒ.പിക്കു മുന്നിലും ഫാർമസിക്കു മുന്നിലും വരിനിൽക്കണം. ചൊവ്വാഴ്ച രണ്ടു മണിയോടടുത്തിട്ടും ഫാർമസിക്കു മുന്നിൽ രോഗികളുടെ നീണ്ട വരി കാണാമായിരുന്നു.
സംഭവത്തിൽ സിറ്റിസൺസ് ഫോറം പ്രതിഷേധിച്ചു. ആഴ്ചയിലേറെ കഴിഞ്ഞിട്ടും ആശുപത്രി ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചില്ലെന്നും ഇതിനെതിരെ പ്രതിഷേധ ബോധവത്കരണ പ്രചാരണ പരിപാടികൾ നടത്തുമെന്നും സിറ്റിസൺസ് ഫോറം ചെയർമാൻ മൊയ്തു കണ്ണങ്കോടൻ ജനറൽ കൺവീനർ അഡ്വ. ടി. നാരായണൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ, ലോഡ് കൂടിയതിനാൽ കമ്പ്യൂട്ടറിനുണ്ടായ പ്രശ്നമാണ് ടോക്കൺ സംവിധാനം നിലക്കാൻ കാരണമെന്നും ഉടൻ നന്നാക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.