കോ​ഴി​ക്കോ​ട്​ റോ​ഡി​ൽ കു​റ്റ്യാ​ടി പാ​ല​ത്തി​നു​

സ​മീ​പം ച​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ത​ണ​ൽ​മ​രം

ചരിഞ്ഞ തണൽമരം ഭീഷണിയാകുന്നു

കുറ്റ്യാടി: കോഴിക്കോട് റോഡിൽ കുറ്റ്യാടി പാലത്തിനു സമീപം ചരിഞ്ഞ തണൽമരം വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഉയരം കൂടിയ വാഹനങ്ങൾ മരക്കൊമ്പിൽ ഇടിക്കുന്നത് പതിവാണ്. കണ്ടെയ്നർ ലോറികളാണ് കൂടുതലും ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കൊമ്പിൽനിന്ന് തടിയുടെ ഭാഗം പൊളിഞ്ഞുവീഴുന്നു.

കാറ്റടിക്കുമ്പോൾ കാൽനടക്കാർക്കും വാഹന യാത്രക്കാർക്കും ഭീതിയാണ്. മരം കടപുഴകുമെന്നാണ് പേടി. മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇനിയും അധികൃതർ നടപടിയെടുത്തിട്ടില്ല. മരത്തിന് സമീപമുള്ള തെരുവ് വ്യാപാരികൾക്ക് മഴ കനക്കുമ്പോൾ തന്നെ ആധിയാണ്. എപ്പോഴാണ് നിലംപതിക്കുക എന്നറിയാത്ത സ്ഥിതിയാണ്.

Tags:    
News Summary - tree-threat-road-accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.