കുറ്റ്യാടി: അന്തർസംസ്ഥാന തൊഴിലാളികളെ അകാരണമായി തല്ലുകയും ചവിട്ടുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഊരത്ത് മാവുള്ളചാലിൽ രഞ്ജിത്ത് (26), കുറ്റിയിൽ വിപിൻ (24) എന്നിവരെയാണ് കുറ്റ്യാടി എസ്.ഐ ബാബു അറസ്റ്റ് ചെയ്തത്.
വളയന്നൂർ റോഡിലെ നമ്പാടൻ ബിൽഡിങ്ങിൽ താമസിക്കുന്ന ബീഹാർ സ്വദേശികളായ അർഷ് ആലം (21), റഹ്മത്തുല്ല (21), ഗോരക് മെഹട്ടു (45) എന്നിവരെയാണ് ഇവർ ക്രൂരമായി മർദിച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. അക്രമരംഗങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
രാത്രി 10ന് കെട്ടിടത്തിന്‍റെ മുന്നിൽ തൊഴിലാളികൾ സംസാരിച്ചു െകാണ്ടിരിക്കവെയായിരുന്നു രണ്ടുപേരും പൊതിരെ തല്ലുകയും ആഞ്ഞു ചവിട്ടുകയും ചെയ്തത്. എന്തിനാണ് തങ്ങളെ തല്ലുന്നതെന്നറിയാത്ത തൊഴിലാളികൾ ഓടി റൂമിൽ കയറി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തും വയറിങ് ജോലിക്കാരനുമായ അർഷാദിനെ കാണാനെത്തിയതായിരുന്നു നാദാപുരത്ത് താമസിക്കുന്ന റഹ്മത്തുല്ല.
കൂടുതൽ പരിശോധനയിൽ ബൈക്കിൽ വന്ന പ്രതികൾ സമീപത്തുണ്ടായിരുന്ന നായയെ ചവിട്ടുന്നതും കണ്ടിരുന്നതായി കെട്ടിടം ഉടമയും ഗ്രാമ പഞ്ചായത്തംഗവുമായ ഹാഷിം നമ്പാടൻ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.