പുതുതായി ലഭിച്ച റേഷൻകാർഡുമായി ഒാടങ്കാട് കോളനിയി​െല രാജുവും വിനോദനും

ഒടുവിൽ വിനോദനും രാജുവിനും റേഷൻകാർഡ് കിട്ടി

കു​റ്റ്യാ​ടി: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കാ​വി​ലു​മ്പാ​റ ഒാ​ട​ങ്കാ​ട്ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ രാ​ജു​വി​നും വി​നോ​ദ​നും േറ​ഷ​ൻ കാ​ർ​ഡ് കി​ട്ടി.

റേ​ഷ​ൻ​കാ​ർ​ഡി​ന് അ​പേ​ക്ഷി​ച്ച​േ​പ്പാ​ൾ ആ​ധാ​ർ കാ​ർ​ഡി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് കി​ട്ടി​യി​രു​ന്നി​ല്ല. റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​തി​നാ​ൽ രാ​ജു​വി​െൻറ എ​ട്ടം​ഗ കു​ടും​ബ​ത്തി​നും വി​നോ​ദ​െൻറ മൂ​ന്നം​ഗ കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ അ​രി​യും മ​ണ്ണെ​ണ്ണ​യും പു​റ​ത്തു നി​ന്ന്​ വാ​േ​ങ്ങ​ണ്ടി വ​ന്നു.

ഭ​ക്ഷ്യ​കി​റ്റു​ക​ളും ല​ഭി​ച്ചി​രു​ന്നി​ല്ല. പു​റ​ത്തു നി​ന്ന് മ​ണ്ണെ​ണ്ണ കി​ട്ടാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി ഇ​ല്ലാ​ത്ത രാ​ജു​വി​െൻറ വീ​ട്ടി​ൽ മെ​ഴു​കു​തി​രി​യാ​ണ് ക​ത്തി​ച്ചി​രു​ന്ന​ത്. കോ​ള​നി​യി​ലെ ആ​റ് വീ​ട്ടു​കാ​രു​ടെ ദു​രി​ത​ങ്ങ​ൾ മാ​ധ്യ​മം റി​േ​പ്പാ​ർ​ട്ട് ചെ​യ്​​തി​രു​ന്നു.​ഇ​തേ​ത്തു​ട​ർ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം കോ​ള​നി​യി​ലെ​ത്തി.

സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ കോ​ള​നി​യി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്​​തു. ആ​റ് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന

രാ​ജു​വി​െൻറ വീ​ട് ക​ഴി​ഞ്ഞ​യാ​ഴ്​​ച വ​യ​റി​ങ് ന​ട​ത്തി. എ​ന്നാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ബി.​പി.​എ​ൽ.​സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻല​ഭി​ച്ചി​ട്ടി​ല്ല. കെ.​എ​സ്.​ഇ.​ബി ഒാ​ഫി​സി​ൽ ഇ​ത് ഹാ​ജ​രാ​ക്കി​യാ​ലേ ക​ണ​ക്​​ഷ​ൻ കി​ട്ടു​ക. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഒാ​ഫി​സി​ൽ ന​ൽ​കി​യ​താ​യി എ​സ്.​ടി.​പ്ര​മോ​ട്ട​ർ ബി​ജു പ​റ​ഞ്ഞു.

ഇ​വ​രു​ടെ വീ​ടി​െൻറ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​താ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ ത​ട​സ്സ​മാ​യ​ത്.ഇ​വ​രു​ടെ അ​മ്മ പ​രേ​ത​യാ​യ മാ​ണി​യു​ടെ പേ​രി​ലാ​ണ് വീ​ട്. ചെ​റ്റ​പ്പു​ര​യി​ലാ​ണ് പ​വി​ത്ര​ൻ പാ​ർ​ക്കു​ന്ന​ത്. അ​യാ​ൾ​ക്ക് റേ​ഷ​ൻ​കാ​ർ​ഡു​ണ്ടെ​ങ്കി​ലും വൈ​ദ്യു​തി​യി​ല്ല.

Tags:    
News Summary - vinod and raju got ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.