കുറ്റ്യാടി: തെരഞ്ഞെടുപ്പു കാലത്ത് കോവിഡ് പോസിറ്റിവായാൽ വി.െഎ.പി പരിഗണനയെന്ന് രോഗികൾ. ഫലം അറിഞ്ഞ ഉടനെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നിരന്തരം വിളിയാണ്. കലക്ടറേറ്റിലെ കോവിഡ് സെല്ലിൽ നിന്ന് ആദ്യ വിളി വരും.
രോഗിയുടെയും സമ്പർക്കത്തിലുള്ളവരുടെയും വിവരങ്ങൾ മുഴുവൻ േശഖരിച്ചു കഴിയുേമ്പാേഴക്കും പൊലീസിൽ സ്പെഷൽ ബ്രാഞ്ചിൽനിന്ന് അതേ ആവശ്യത്തിന് വിളിക്കും. പിന്നീട് ആരോഗ്യവകുപ്പിലെ ആശാവർക്കർ, ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, േലാക്കൽ പൊലീസ് തുടങ്ങി വിവരം ലഭിച്ചവരൊക്കെ വിളിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് തരപ്പെടുത്താൻ പാടാണെങ്കിൽ കോവിഡ് രോഗിക്കും സമ്പർക്കത്തിലുള്ള വീട്ടുകാർക്കും തപാൽ വോട്ട് എളുപ്പം വീട്ടിെലത്തും.
പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും അതിെൻറ പ്രേത്യക വിങ് തന്നെയുണ്ട്. െഎ.ഡി കാർഡ് നമ്പർ അറിയിച്ചുകൊടുത്താൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.