കുറ്റ്യാടി: വിത്തുതേങ്ങ സംഭരണം പൂർത്തിയാക്കി രണ്ടു മാസം കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിച്ചിട്ടില്ല. 2300 കർഷകർക്ക് 6.5 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഇതിൽ 230ൽ അധികം കർഷകർക്ക് ഒന്നാം പറിയുടെ പണം പോലും കിട്ടിയിട്ടില്ല. മാർക്കർമാർക്ക് ഇതുവരെ കൂലിയും കൊടുത്തിട്ടില്ല.
എം.എൽ.എമാരുടെ നിരന്തര ഇടപെടലിനെ തുടർന്ന് 6.64 കോടി രൂപ അനുവദിച്ചത് ട്രഷറിയിൽ എത്തിയെങ്കിലും നിയന്ത്രണങ്ങൾ കാരണം പണം കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നില്ല. തെങ്ങുകൾക്ക് വളപ്രയോഗത്തിന്റെ സമയമായിട്ടും പണമില്ലാത്തതിനാൽ കർഷകർ വലയുകയാണ്.
പച്ചത്തേങ്ങ സംഭരണവും പ്രതിസന്ധിയിലാണ്. കിലോക്ക് 34 രൂപ വില നൽകുമെങ്കിലും മൂന്നു മാസമായി അതിന്റെ പണവും ലഭിച്ചിട്ടില്ല. ഇത്തവണ ഓണം ഉണ്ണാൻ കാണം വിൽക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു. ഇത്രയും പ്രതിസന്ധികൾ ഉണ്ടായിട്ടും കേരകർഷകരെ രക്ഷിക്കാൻ കർഷക സംഘടനകൾ രംഗത്തു വരാത്തതിലും കർഷകർക്കു പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.