പൂ​തം​പാ​റ -ചൂ​ര​ണി -പ​ക്ര​ന്ത​ളം ചു​ര​മി​ല്ലാ​ത്ത ബ​ദ​ൽ​റോഡ്

ത​ക​ർ​ന്ന​നി​ല​യി​ൽ

ചുരമില്ലാത്ത വയനാട്​ ബദൽ റോഡ്​ അവഗണനയിൽ

കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ​യി​ലെ പൂ​തം​പാ​റ -ചൂ​ര​ണി -പ​ക്രം​ത​ളം റോ​ഡ് അ​വ​ഗ​ണ​ന​യി​ൽ. 1990ൽ ​എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ നി​ല​വി​ലു​ള്ള കു​റ്റ്യാ​ടി -പ​ക്രം​ത​ളം ചു​രം റോ​ഡി​നു ബ​ദ​ലാ​യി പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ നി​ർ​മി​ച്ച റോ​ഡ്​ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വ​ഗ​ണ​ന​യി​ലാ​ണ്. മൂ​ന്നു സ്വ​കാ​ര്യ ബ​സു​ക​ളും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും ഓ​ടി​യി​രു​ന്ന റോ​ഡി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ബ​സു​ക​ളൊ​ന്നും ഓ​ടു​ന്നി​ല്ല.

ആ​റ​ര കി​ലോ​മീ​റ്റ​റാ​ണ്​ ഇ​തി​ന്റെ ദൂ​രം. ചു​ര​മി​ല്ലാ​തെ വ​യ​നാ​ട്ടി​ലെ​ത്താ​വു​ന്ന ഏ​ക പാ​ത​യാ​ണി​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഈ ​റോ​ഡ് ക​ട​ന്നു​പോ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്നു. ഇ​ന്ന് യാ​ത്രാ​ദു​രി​തം കാ​ര​ണം പ​ല​രും മ​ല​യി​റ​ങ്ങി പോ​യി. ന​വ​കേ​ര​ള സ​ദ​സ്സി​ൽ റോ​ഡ് ന​വീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Wayanad alternative road without pass is neglected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.