കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് സബീൽ തൊടുവയിലിനെ അന്വേഷണ വിധേയമായി തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനും പ്രസിഡൻറിെൻറ താൽക്കാലിക ചുമതല വൈസ് പ്രസിഡൻറ് വി.വി.സഫീറിന് നൽകാനും പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ജ്വല്ലറിയുടെ മാനേജറായിരുന്ന സബീലടക്കം നാലുപേരെ നിക്ഷേപകരുടെ പരാതി പ്രകാരം പൊലീസ് പ്രതി ചേർത്തിരുന്നു. ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ വിഷയത്തിൽ ഇരകൾക്ക് നീതി ലഭിക്കണമെന്നും പണവും സ്വർണവും നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാനാവശ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും യൂത്ത് ലീഗിന്റെ പൂർണ പിന്തുണയുണ്ടാവുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.