കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ നടപടികളുടെ ഭാഗമായി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം വർധിപ്പിക്കാൻ റൺവേയുടെ നീളം കുറക്കാനുള്ള നിർദേശം അന്തിമമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി.
ഈ നിർദേശം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നതിനാൽ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സമദാനി അയച്ച ഇമെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.
കരിപ്പൂരിൽ നടന്ന വിമാന അപകട റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ശിപാർശകളുടെയും തുടർ നടപടി ക്രമങ്ങളുടെയും തുടർകാര്യങ്ങൾ നിരീക്ഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിരുന്ന കാര്യവും മന്ത്രി മറുപടിയിൽ പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.