‘മാ​ധ്യ​മം എ​ജു​ക​ഫെ’ പു​തി​യ സീ​സ​ണ് തു​ട​ക്കം

കോ​ഴി​ക്കോ​ട്: ‘മാ​ധ്യ​മം എ​ജു​ക​ഫെ’ (എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​രി​യ​ർ ഫെ​സ്റ്റി​വ​ൽ) പു​തി​യ സീ​സ​ണി​ന് തു​ട​ക്ക​മാ​വു​ന്നു. ഗ​ൾ​ഫി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ മേ​ള​യെ​ന്ന് ഖ്യാ​തി നേ​ടി​യ എ​ജു​ക​ഫെ കൂ​ടു​ത​ൽ പു​തു​മ​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. നാ​ല് വേ​ദി​ക​ളി​ലാ​യാ​ണ് എ​ജു​ക​ഫെ ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ മേ​ള ന​ട​ക്കു​ക.

ക​ഴി​വു​റ്റ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന​താ​ണ് എ​ജു​​ക​ഫെ​യു​ടെ ല​ക്ഷ്യം. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടും ഏ​പ്രി​ൽ അ​വ​സാ​ന വാ​ര​വും ക​ണ്ണൂ​രി​ലും കൊ​ച്ചി​യി​ലും മേ​യ് ആ​ദ്യ വാ​ര​വു​മാ​യി​രി​ക്കും എ​ജു​ക​ഫെ ന​ട​ക്കു​ക. എ​ജു​ക​ഫേ​യു​ടെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ‘മാ​ധ്യ​മം’ ഗ്ലോ​ബ​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, കേ​ര​ള​ത്തി​ലെ പ്ര​മു​ഖ കോ​മേ​ഴ്സ് കോ​ച്ചി​ങ് സ്ഥാ​പ​ന​മാ​യ ‘ഇ​ലാ​ൻ​സ്’ ലേ​ണി​ങ് പ്രൊ​വൈ​ഡ​ർ സി.​ഇ.​ഒ പി.​വി. ജി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

‘മാ​ധ്യ​മം എ​ജു​ക​ഫെ’​ ലോ​ഗോ പ്ര​കാ​ശ​നം ‘മാ​ധ്യ​മം’ ഗ്ലോ​ബ​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, കോ​മേ​ഴ്സ് കോ​ച്ചി​ങ് സ്ഥാ​പ​ന​മാ​യ ‘ഇ​ലാ​ൻ​സ്’ ലേ​ണി​ങ് പ്രൊ​വൈ​ഡ​ർ സി.​ഇ.​ഒ പി.​വി. ജി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു. ഇ​ലാ​ൻ​സ് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ക്ഷ​യ് ലാ​ൽ, അ​നീ​സ് പു​ളി​ക്ക​ൽ, മാ​ധ്യ​മം ക​ൺ​ട്രി ഹെ​ഡ്-​ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ​സ് ജു​നൈ​സ് കെ., ​മാ​ധ്യ​മം കോ​ഴി​ക്കോ​ട് ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ​സ് മാ​നേ​ജ​ർ ടി.​സി. റ​ഷീ​ദ്, ക്ലൈ​ന്റ് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ ആ​ന​ന്ദ​ൻ നെ​ല്ലി​ക്കോ​ട്ട് സ​മീ​പം

മ​ല​പ്പു​റ​ത്ത് കോ​ട്ട​ക്ക​ൽ രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​വും കോ​ഴി​ക്കോ​ട് ബീ​ച്ചി​നോ​ടു ചേ​ർ​ന്ന ഇ​ൻ​ഡ​സ് ഗ്രൗ​ണ്ടും ​ ക​ണ്ണൂ​രി​ൽ ​പൊ​ലീ​സ് ഗ്രൗ​ണ്ടി​ലും കൊ​ച്ചി​യി​ൽ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​വു​മാ​ണ് എ​ജു​ക​ഫെ ന​ട​ക്കു​ക. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും​നി​ന്നു​മു​ള്ള പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ കോ​ള​ജ് പ്ര​തി​നി​ധി​ക​ളും അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രും സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ എ​ജു​ക​ഫെ​യി​ലു​ണ്ടാ​കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി വ്യ​ത്യ​സ്ത സെ​ഷ​നു​ക​ളും ന​ട​ക്കും. 10, 11, 12, ഡി​ഗ്രി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും എ​ജു​ക​ഫെ ഫോ​ക്ക​സ് ചെ​യ്യു​ന്ന​തെ​ങ്കി​ലും ഉ​പ​രി​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രു വി​ദ്യാ​ർ​ഥി​ക്കും പങ്കെടുക്കാം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. ഏ​പ്രി​ൽ ആ​ദ്യ​വാ​രം ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.സി​വി​ൽ സ​ർ​വി​സ്, മാ​നേ​ജ്മെ​ന്റ്, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും ക​രി​യ​ർ സെ​ഷ​നു​ക​ളും സ്റ്റാ​ളു​ക​ളും എ​ജു​ക​ഫെ​യു​ടെ ഭാ​ഗ​മാ​വും.

കൂ​ടാ​തെ, അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ​മാ​രു​ടെ സെ​ഷ​നു​ക​ളും വ​ൺ ടു ​വ​ൺ ഇ​ന്റ​റാ​ക്ഷ​ൻ സൗ​ക​ര്യ​വും സൈ​കോ​ള​ജി​ക്ക​ൽ കൗ​ൺ​സ​ലി​ങ്, ക​രി​യ​ർ മാ​പ്പി​ങ്, ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റു​ക​ൾ, മോ​ക് ടെ​സ്റ്റു​ക​ൾ, ടോ​പ്പേ​ഴ്സ് ടോ​ക് തു​ട​ങ്ങി​യ​വ​യും ന​ട​ക്കും.

ക​ഴി​ഞ്ഞ ത​വ​ണ മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ട്ടും ന​ട​ന്ന എ​ജു​ക​ഫെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​​​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ള​യാ​യി​രി​ക്കും ‘മാ​ധ്യ​മം എ​ജു​ക​ഫെ’.

എ.​സി.​സി.​എ, സി.​എം.​എ, സി.​എ തു​ട​ങ്ങി​യ കോ​മേ​ഴ്‌​സ് പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ൾ​ക്കു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​ന​മാ​യ ‘ഇ​ലാ​ൻ​സ്’ ആ​ണ് ഇ​ത്ത​വ​ണ എ​ജു​ക​ഫെ​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. എ​ജു​ക​ഫെ​യു​ടെ നാ​ല് വേ​ദി​ക​ളി​ലേ​ക്കു​മു​ള്ള സ്റ്റാ​ൾ ബു​ക്കി​ങ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സ്റ്റാ​ൾ ബു​ക്കിം​ഗി​നും വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 9645009444.

Tags:    
News Summary - Madhyamam Educafe- New Season Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.