‘മാധ്യമം എജുകഫെ’ പുതിയ സീസണ് തുടക്കം
text_fieldsകോഴിക്കോട്: ‘മാധ്യമം എജുകഫെ’ (എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ) പുതിയ സീസണിന് തുടക്കമാവുന്നു. ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയെന്ന് ഖ്യാതി നേടിയ എജുകഫെ കൂടുതൽ പുതുമകളോടെയാണ് ഇത്തവണ കേരളത്തിലെത്തുന്നത്. നാല് വേദികളിലായാണ് എജുകഫെ ആഗോള വിദ്യാഭ്യാസ മേള നടക്കുക.
കഴിവുറ്റ തലമുറയെ വാർത്തെടുക്കുക എന്നതാണ് എജുകഫെയുടെ ലക്ഷ്യം. മലപ്പുറത്തും കോഴിക്കോടും ഏപ്രിൽ അവസാന വാരവും കണ്ണൂരിലും കൊച്ചിയിലും മേയ് ആദ്യ വാരവുമായിരിക്കും എജുകഫെ നടക്കുക. എജുകഫേയുടെ പുതിയ ലോഗോ പ്രകാശനം ‘മാധ്യമം’ ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ്, കേരളത്തിലെ പ്രമുഖ കോമേഴ്സ് കോച്ചിങ് സ്ഥാപനമായ ‘ഇലാൻസ്’ ലേണിങ് പ്രൊവൈഡർ സി.ഇ.ഒ പി.വി. ജിഷ്ണു എന്നിവർ ചേർന്ന് നിർവഹിച്ചു.
മലപ്പുറത്ത് കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനവും കോഴിക്കോട് ബീച്ചിനോടു ചേർന്ന ഇൻഡസ് ഗ്രൗണ്ടും കണ്ണൂരിൽ പൊലീസ് ഗ്രൗണ്ടിലും കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിനു സമീപവുമാണ് എജുകഫെ നടക്കുക. ഇന്ത്യക്കകത്തും പുറത്തുംനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെ കോളജ് പ്രതിനിധികളും അന്തർദേശീയ വിദ്യാഭ്യാസ കൺസൾട്ടന്റുമാരും സ്റ്റാളുകളും ഇത്തവണ എജുകഫെയിലുണ്ടാകും.
വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വ്യത്യസ്ത സെഷനുകളും നടക്കും. 10, 11, 12, ഡിഗ്രി ക്ലാസുകളിലെ കുട്ടികളെയാണ് പ്രധാനമായും എജുകഫെ ഫോക്കസ് ചെയ്യുന്നതെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും പങ്കെടുക്കാം.
വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടാകും. ഏപ്രിൽ ആദ്യവാരം രജിസ്ട്രേഷൻ ആരംഭിക്കും.സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളിലെയും കരിയർ സെഷനുകളും സ്റ്റാളുകളും എജുകഫെയുടെ ഭാഗമാവും.
കൂടാതെ, അന്താരാഷ്ട്രതലത്തിലെ മോട്ടിവേഷനൽ സ്പീക്കർമാരുടെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യവും സൈകോളജിക്കൽ കൗൺസലിങ്, കരിയർ മാപ്പിങ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക് തുടങ്ങിയവയും നടക്കും.
കഴിഞ്ഞ തവണ മലപ്പുറത്തും കോഴിക്കോട്ടും നടന്ന എജുകഫെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന വിദ്യാഭ്യാസ മേളയായിരിക്കും ‘മാധ്യമം എജുകഫെ’.
എ.സി.സി.എ, സി.എം.എ, സി.എ തുടങ്ങിയ കോമേഴ്സ് പ്രഫഷനൽ കോഴ്സുകൾക്കുള്ള കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമായ ‘ഇലാൻസ്’ ആണ് ഇത്തവണ എജുകഫെയുടെ മുഖ്യ പ്രായോജകർ. എജുകഫെയുടെ നാല് വേദികളിലേക്കുമുള്ള സ്റ്റാൾ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. സ്റ്റാൾ ബുക്കിംഗിനും വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 9645009444.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.