കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ അടച്ചിട്ട നഗരത്തിലെ വിനോദകേന്ദ്രങ്ങളിലെല്ലാം പ്രവേശനമായെങ്കിലും മാനാഞ്ചിറ സ്ക്വയർ മാത്രം സന്ദർശകർക്കായി തുറന്നില്ല.
ജില്ല സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ മൈതാനത്ത് പണിത ഓപൺ ജിംനേഷ്യത്തിൽ മാത്രമാണ് ഇപ്പോൾ രാവിലെ പ്രവേശനം. മാനാഞ്ചിറ സ്ക്വയറും അതോട് ചേർന്ന അൻസാരിപ്പാർക്കിലെ കുട്ടികളുടെ ലിറ്റററി പാർക്കും എല്ലാനേരവും അടഞ്ഞുതന്നെ. വിനോദസഞ്ചാര വകുപ്പിന് കീഴിൽ കടപ്പുറവും സരോവരം പാർക്കുമെല്ലാം തുറന്നിട്ടും സ്ക്വയർ മാത്രം തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഒക്ടോബറിൽ നവീകരണം കഴിഞ്ഞ് തുറന്നുകൊടുത്ത സ്ക്വയർ കോവിഡ് രൂക്ഷമായതോടെ ഡിസംബറിൽ വീണ്ടും അടച്ചിടുകയായിരുന്നു. വിനോദസഞ്ചാര വകുപ്പിെൻറ 1.7 കോടിയും കേന്ദ്രാവിഷ്കൃത അമൃത് പദ്ധതിയിൽ 80 ലക്ഷവും നഗരസഭ ഫണ്ടും ഉപയോഗിച്ച് നവീകരിച്ച കേന്ദ്രമാണ് അനന്തമായി അടഞ്ഞുകിടക്കുന്നത്.
അൻസാരിപ്പാർക്കിൽ നവീകരണപ്രവൃത്തികൾ ഇപ്പോഴും നടക്കുന്നുണ്ട്. അൻസാരിപ്പാർക്ക് തുറന്നില്ലെങ്കിലും സ്ക്വയറിെൻറ മറ്റ് ഭാഗങ്ങൾ തുറക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.