കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ആധുനിക ക്രിട്ടിക്കൽ കെയർ ഐ.സി.യു നിർമാണം പൂർത്തിയായി.
എയർകണ്ടീഷൻഡ് നെഗറ്റിവ് പ്രഷർ സംവിധാനമുള്ളതാണ് ക്രിട്ടിക്കൽ കെയർ ഐ.സി.യു. രണ്ട് ഐസൊലേഷൻ ബെഡ് ഉൾപ്പെടെ 11 കിടക്കകളുണ്ട്.
ഇന്റൻസിവ് റെസ്പിരേറ്ററി കെയർ യൂനിറ്റ് (ഐ.ആർ.സി.യു) എന്ന പേരിലാണിത് അറിയപ്പെടുക. 20 വെന്റിലേറ്ററുകളുണ്ട്.
ഇതിൽ രണ്ടെണ്ണം പോർടബിൾ വെന്റിലേറ്ററുകളാണ്. 2.63 കോടി രൂപയുടെ പദ്ധതിയാണിത്.
ഇതിന്റെ ഭാഗമായി യാർഡുകളിൽ ഇന്റർലോക്ക് പതിക്കൽ, ടി.എം.ടി റൂം നിർമാണം തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കിയതായി മെഡി. കോളജ് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.