കോ​ഴി​ക്കോ​ട്: യോ​ഗം ചേ​രു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നോ അ​തോ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ചെ​യ​ർ​പേ​ഴ്സ​ന്റെ​യും അം​ഗ​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ചോ എ​ന്ന​താ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ലു​യ​ർ​ന്ന ചോ​ദ്യം. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി യോ​ഗം കൃ​ത്യ​സ​മ​യ​ത്ത് ന​ട​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഈ ​ചോ​ദ്യം ഉ​യ​ർ​ന്ന​ത്. ഈ ​മാ​സം 18ന് ​തീ​രു​മാ​നി​ച്ച യോ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​സൗ​ക​ര്യം​മൂ​ലം മാ​റ്റി​വെ​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി. പി​ന്നീ​ട് 21ന് ​തീ​രു​മാ​നി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചി​ല്ല.

ജി​ല്ല പ​ഞ്ചാ​യ​ത്ത് യോ​ഗം ന​ട​ക്കു​ന്ന അ​തേ​ദി​വ​സം ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് രാ​വി​ലെ 10 മ​ണി​ക്ക് വീ​ണ്ടും ക​മ്മി​റ്റി ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. ചൊ​ല്ലി​ക്ക​ഴി​ക്ക​ൽ പോ​ലെ ഇ​ത്ത​ര​ത്തി​ൽ യോ​ഗം ന​ട​ത്തു​ന്ന​തെ​ന്തി​ന് എ​ന്നാ​യി​രു​ന്നു നാ​സ​ർ എ​സ്റ്റേ​റ്റ്മു​ക്കി​ന്‍റെ ചോ​ദ്യം. അം​ഗ​ങ്ങ​ളു​ടെ പ്രി​വി​ലേ​ജ് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ൾ അ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ക്കം മു​ഹ​മ്മ​ദും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി​യി​ൽ എ​ല്ലാ​വ​രും വ​ലി​യ നേ​താ​ക്ക​ളാ​ണ്. അ​വ​രു​ടെ സൗ​ക​ര്യം നോ​ക്കി​യാ​ണ് യോ​ഗം ന​ട​ത്താ​റു​ള്ള​തെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ച ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം മാ​റ്റി​വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​ന് സെ​ക്ര​ട്ട​റി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ൻ നി​ഷ പു​ത്ത​ൻ​പു​ര​യി​ലി​ന്‍റെ മ​റു​പ​ടി. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മേ​ലി​ൽ ഇ​ത്ത​രം അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി ഉ​ത്ത​രം പ​റ​ഞ്ഞ​തോ​ടെ പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യോ​ഗം തു​ട​ര​വെ അം​ഗ​ങ്ങ​ളാ​യ ദു​ൽ​ഖി​ഫി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗ​വാ​സും ത​മ്മി​ൽ അ​ൽ​പ​നേ​രം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ജി​ല്ല വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലേ​ക്ക് സി​റി​ഞ്ചും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​ത് ക്ര​മ​പ്ര​കാ​ര​മ​ല്ലെ​ന്നാ​യി​രു​ന്നു ദു​ൽ​ഖി​ഫി​ലി​ന്‍റെ വാ​ദം. സം​ഭ​വ​മെ​ന്താ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ചോ​ദി​ച്ച​പ്പോ​ൾ അ​ത് സെ​ക്ര​ട്ട​റി​ക്ക് മ​ന​സ്സി​ലാ​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​ത് ചെ​യ​റി​നെ അ​ധി​ക്ഷേ​പി​ക്ക​ലാ​ണെ​ന്ന് പ​റ​ഞ്ഞ് പി. ​ഗ​വാ​സ് ഇ​ട​പെ​ട്ട​തോ​ടെ രം​ഗം ചൂ​ടു​പി​ടി​ച്ചു. വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഐ.​പി. രാ​ജേ​ഷ് ആ​രും പ്ര​സി​ഡ​ന്‍റി​നെ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും ബ​ഹു​മാ​ന​മാ​ണെ​ന്നും പ​റ​ഞ്ഞ​തോ​ടെ ബ​ഹ​ളം അ​വ​സാ​നി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന സ്കൂ​ളു​ക​ളി​ൽ കൗ​ൺ​സി​ല​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി 400 പേ​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രാ​ളെ​പോ​ലും നി​യ​മി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ക്കു​റി​ച്ചും ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ.​എ.​എ​സ് കോ​ച്ചി​ങ്, എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ് എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​യി 2023-24 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്നു. സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഉ​ട​ൻ തു​ട​ങ്ങാ​നാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഉ​ത്ത​രം ന​ൽ​കി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് മീ​റ്റി​ങ് ഹാ​ൾ നി​ർ​മാ​ണ​ത്തി​നാ​യി 1.2 കോ​ടി രൂ​പ അ​നു​ദി​ച്ചു. ര​ണ്ട​ര മാ​സ​ത്തി​നു​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കും. വെ​ള്ള​യി​ൽ, ചേ​മ​ഞ്ചേ​രി, വെ​ള്ള​റ​ക്കാ​ട്, ഇ​രി​ങ്ങ​ൽ, നാ​ദാ​പു​രം റോ​ഡ്, മു​ക്കാ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ്റ്റോ​പ്പു​ക​ൾ കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ​ത് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​പി. ശി​വാ​ന​ന്ദ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ധ​നീ​ഷ് ലാ​ൽ, സി.​എം. യ​ശോ​ദ, പി.​ടി.​എം. ഷ​റ​ഫു​ന്നീ​സ, സു​രേ​ഷ് കൂ​ട​ത്താ​ങ്ക​ണ്ടി, രാ​ജീ​വ് പെ​രു​മ​ൺ​പു​റ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - District Panchayat At whose convenience is the meeting held?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.