മുക്കം: കാരശ്ശേരി പഞ്ചായത്തിലെ നാഗേരിക്കുന്ന് ഐ.എച്ച്.ഡി.പി കോളനി റോഡ് നിർമാണത്തിന് രാഹുൽ ഗാന്ധി എം.പിയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.
റോഡിനായുള്ള കോളനിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ യാഥാർഥ്യമാകുന്നത്. റോഡില്ലാതെ 25ഓളം കുടുംബങ്ങൾ ഏറെ ദുരിതത്തിലായിരുന്നു. വീട് നിർമിക്കാനാവാതെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലിൽ താമസിക്കുന്നവർ വരെ ഇവിടെയുണ്ട്. രോഗികൾക്കും വയോജനങ്ങൾക്കും കുന്നിൻമുകളിൽനിന്ന് സ്വകാര്യ പറമ്പുകളിലൂടെ പുറത്തേക്ക് പോകാൻതന്നെ പ്രയാസമായിരുന്നു.
കോളനിക്കാർ അനുഭവിക്കുന്ന ദുരിതം നേരത്തേ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ ജനകീയ കമ്മിറ്റിയുണ്ടാക്കി റോഡിനായി ശ്രമം തുടങ്ങി. കഴിഞ്ഞ ഡിസംബറിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം ഏറ്റെടുത്ത് കുന്നുകൾ ഇടിച്ച് ഭാഗികമായി റോഡ് നിർമിച്ചിട്ടുണ്ട്. ഇത് നടന്നുപോകാനും വാഹനങ്ങൾ ഓടാനും ഉപകാരപ്പെടുന്ന നിലയിൽ നവീകരിച്ച് ടാറിങ് നടത്താൻ എം.പി ഫണ്ട് സഹായിക്കുമെന്ന് റോഡ് നിർമാണ കമ്മിറ്റി അംഗം വിനോദ് പുത്രശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.