ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൽ പെ​ട്ട ബ​സി​ന്റെ ട​യ​ർ

സംസ്ഥാന പാതയിൽ അപകടം തുടർക്കഥ; കാലപ്പഴക്കമുള്ള ടയറുകൾ വില്ലനാകുന്നു

മു​ക്കം: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ന്ന​തി​ന്റെ കാ​ര​ണം റോ​ഡി​ന്റെ മോ​ശം അ​വ​സ്ഥ​യോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ളു​ടെ തേ​ഞ്ഞു​തീ​രാ​റാ​യ ട​യ​റു​ക​ളും. അ​പ​ക​ട​ങ്ങ​ൾ​ക്ക് ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ട​യ​റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. റോ​ഡി​ൽ നി​ത്യേ​ന​യെ​ന്നോ​ണം ഹെ​ൽമ​റ്റ് പ​രി​ശോ​ധ​ന​യും മ​റ്റും ന​ട​ത്തു​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും ഇ​ത്ത​രം നി​യ​മ ലം​ഘ​നം ക​ണ്ടില്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളു​മാ​യി റോ​ഡി​ൽ ചീ​റി​പ്പാ​യു​ന്ന ബ​സുക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ തേ​ഞ്ഞു തീ​ർ​ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച ബ​സി​ന്റെ ട​യ​റും തേ​ഞ്ഞു തീ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​രീ​ക്കോ​ട് മു​ക്കം റൂ​ട്ടി​ലോ​ടു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കു​റ്റൂ​ളി കു​ഞ്ഞ​ൻ​പ​ടി​യി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ക്ക​ത്ത് നി​ന്നും അ​രീ​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട പി​ക് അപ് വാ​നി​ൽ ഇ​ടി​ച്ചു. പി​ക് അപ് വാ​ൻ പി​ന്നോ​ട്ട് നീ​ങ്ങി ഓ​ട്ടോ​യി​ലും സ്കൂ​ട്ടി​യി​ലും ഇ​ടി​ച്ചു. ട​യ​ർ പൊ​ട്ടി എ​തി​ർ ദി​ശ​യി​ൽ 100 മീ​റ്റ​റി​ലേ​റെ ബസ് നീ​ങ്ങി.​

പിക് അപ് വാ​നി​ലും ഓ​ട്ടോ​യി​ലും ഉ​ള്ള​വ​ർ സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യ​തി​നാ​ലും ഉ​ച്ച​സ​മ​യം ആ​യ​തി​നാ​ൽ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​വു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.