മുക്കം: സി.പി.എം അഗസ്ത്യൻ മുഴി ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാപക പോസ്റ്ററുകൾ. ഇന്ന് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് സഖാക്കൾ എന്ന പേരിൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി അഗസ്ത്യൻ മുഴി അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇടവഴിയും പൊതുകിണറും സ്വന്തം പേരിലാക്കാൻ കഴിവുള്ള ബ്രാഞ്ച് സെക്രട്ടറിയെ തിരിച്ചറിയുക, വീടിന് മുൻവശത്ത് കൂടിയുള്ള ഇടവഴി അടച്ച് വഴി തടസ്സപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ തിരിച്ചറിയുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. എന്നാൽ നാഥനില്ലാത്ത പോസ് റ്ററുകളോട് പ്രതികരിക്കാൻ താൽപര്യമിെല്ലന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും ഇന്ന് നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തിൽ വിഷയം സജീവ ചർച്ചക്ക് വഴിവെക്കും.അതേ സമയം പൊതുവെ വിഭാഗീയ പ്രശ്നങ്ങൾ നിലവിലില്ലാത്ത പ്രദേശത്ത് പാർട്ടി നേതാവിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടി നേതൃത്വത്തെയും അലോസരപ്പെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.