മുക്കം: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും സി.പി.എമ്മും ചേര്‍ന്ന് ആക്രമിച്ചതായി ആരോപിച്ച് മുക്കം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് സ്റ്റേഷന് സമീപം പൊലീസ് തടയുകയായിരുന്നു. അഞ്ചോളം പ്രവർത്തകർ പൊലീസിനെ മറികടന്ന് സ്റ്റേഷന് അടുത്തെത്തി. ഇവരെ പൊലീസും കോൺഗ്രസ് നേതാക്കളും ഏറെ പണിപ്പെട്ട് തിരികെ എത്തിച്ചു. തുടർന്ന് പ്രവർത്തകർ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത ഉപരോധിച്ചതിനിടയിൽ വാഹനങ്ങൾ കടത്തിവിടാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
സമരം ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ദീൻ, എം.ടി അഷ്റഫ്, അബ്ദു കൊയങ്ങോറൻ, ചന്ദ്രൻ കപ്പിയേടത്ത്, ജുനൈദ് പാണ്ടികശാല എന്നിവർ സംസാരിച്ചു.
കുന്ദമംഗലം: ഡി.വൈ.എഫ്.ഐ-പൊലീസ് ഗുണ്ട വിളയാട്ടത്തിനെതിരെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാൻ, എം.പി. കേളുക്കുട്ടി, ടി.കെ. വേലായുധൻ, ഹിതേഷ് കുമാർ, ബാബു നെല്ലൂളി, തൂലിക മോഹനൻ, വിജി മുപ്രമ്മൽ, എം.കെ. അജീഷ് എന്നിവർ സംസാരിച്ചു.
തിരുവമ്പാടി: പൊലീസ്, ഡി.വൈ.എഫ്.ഐ അക്രമത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. ഡി.സി.സി ജന. സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. ബോസ് ജേക്കബ്, മില്ലി മോഹൻ, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ടി.ജെ. കുര്യാച്ചൻ, മേഴ്സി പുളിക്കാട്ട്, ബിജു എണ്ണാർമണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.