മുക്കം: ഖുര്‍ആര്‍ വളച്ചൊടിക്കാന്‍ ഗൂഢശ്രമമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി 23ാം വാര്‍ഷിക മൂന്നാം അസ്ലമി സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ് ലാമിന്റെ തനതായ ശൈലിയും മാതൃകയും വേഷവിധാനവും പിന്‍പറ്റി ആധുനിക ലോകത്ത് മതപ്രബോധനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. ഷാജഹാന് റഹ്മാനി കമ്പളക്കാട് മുഖ്യപ്രഭാഷണം നടത്തി.
എ.വി. അബ്ദു റഹ്മാന് മുസ്ലിയാര്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, കെ.എ. റശീദ് ഫൈസി വെള്ളായിക്കോട്, ഒ.പി.എം. അശ്റഫ്, മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ആര്.വി. കുട്ടിഹസന് ദാരിമി, പി. അലി അക്ബര്‍, സലാം ഫൈസി മുക്കം, എന്‍. അബ്ദുല്ല മുസ്ലിയാര്, അബൂബക്കര്‍ ഫൈസി മലയമ്മ, കെ.വി. നൂറുദ്ദീന്‍ ഫൈസി, കെ.സി. മുഹമ്മദ് ഫൈസി, റാശിദ് കാക്കുനി, സി.ടി. യൂസുഫ് ബാഖവി, കെ. ഹുസൈന് ബാഖവി, അഹ്മദ് കുട്ടി ബാഖവി, അബ്ദുറഹ്മാന് ബാഖവി, യൂനുസ് പുത്തലത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.