മുക്കം: നഗരസഭയിൽ അജൈവ പാഴ്വസ്തുക്കളുടെ വാതിൽപടി ശേഖരണത്തിന് ഇനി ഡിജിറ്റൽ സംവിധാനം. പദ്ധതി പ്രകാരം സ്മാർട്ട് ഗാർബേജ് സിസ്റ്റം വഴി ക്യു ആർ കോഡ് ഉപയോഗിച്ചാണ് അജൈവ മാലിന്യം ശേഖരിക്കുക. ഹരിതകർമ സേനാംഗങ്ങൾ ഓരോ വീടുകളിലുമെത്തി മാലിന്യം ശേഖരിക്കുകയും ഇത് ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യും.
ഇതോടെ എത്ര സ്ഥലങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ചു, ആരൊക്കെ വിട്ടുപോയി തുടങ്ങിയ കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാനും സാധിക്കും. ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പരാതികൾ അറിയിക്കാനും നിർദേശങ്ങൾ നൽകാനും പണമടക്കാനും സാധിക്കുമെന്നതും ഏറെ സൗകര്യപ്രദമാണ്.
മുക്കം ബി.പി. മൊയ്തീൻ സേവാ മന്ദിറിൽ നടന്ന ചടങ്ങിൽ കാഞ്ചന മാല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വേണു കല്ലുരുട്ടി, വിശ്വനാഥൻ നികുഞ്ചം, വസന്തകുമാരി, സാറാ കൂടാരം, ഫാത്തിമ കൊടപ്പന, അബ്ദുൽ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ, ജെ.എച്ച്.ഐ.മാരായ ശ്രീജിത്ത്, ഹനീഫ, ബീധ ബാലൻ, ഹരിതകർമ സേന സെക്രട്ടറി റീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.