മു​ക്ക​ത്തു​ണ്ടാ​യ അ​പ​ക​ടം

മദ്യപിച്ച് ബൈക്കോടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക് പൊലിസ് കേസെടുത്തു

മു​ക്കം: മ​ദ്യ​ല​ഹ​രി​യി​ല്‍ ബൈ​ക്ക് ഓ​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍പെ​ട്ട് പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ന് ​മു​ക്കം പാ​ല​ത്തി​നും നോ​ര്‍ത്ത് കാ​ര​ശ്ശേ​രി പാ​ല​ത്തി​നും ഇ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ തെ​റ്റാ​യ ദി​ശ​യി​ലും വ​ള​ഞ്ഞു​പു​ള​ഞ്ഞും ര​ണ്ടു​പേ​ര്‍ ബൈ​ക്ക് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റൊ​രു ബൈ​ക്ക് യാ​ത്രി​ക​ന്‍ അ​പ​ക​ട​ക​ര​മാ​യ യാ​ത്ര ക​ണ്ട് അ​ന്വേ​ഷി​ക്കാ​നാ​യി റോ​ഡി​ല്‍ നി​ര്‍ത്തി​യ​പ്പോ​ള്‍ മ​ദ്യ​പ​സം​ഘം ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ച് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​ര്‍ ഹെ​ല്‍മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ച്ച കാ​ര​ശ്ശേ​രി ജ​ങ്ഷ​ൻ സ്വ​ദേ​ശി മ​നു​വി​നെ​തി​രെ മു​ക്കം പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​ൽ, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. മ​നു​വി​നോ​ട് ഇ​ന്ന് ചേ​വാ​യൂ​ർ ആ​ർ.​ടി ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​ർ.​ടി.​ഒ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Drunk bike accident; police registered case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.