മുക്കം: കൊച്ചി-മംഗളൂരു വാതക പൈപ്പ്ലൈന് പദ്ധതി പൂര്‍ത്തിയായി കമീഷന്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആശങ്കയോടെ ഇരകള്‍. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് പരാതി. പൈപ്പിടല്‍ നടക്കുമ്പോള്‍ മുറിച്ചുമാറ്റിയ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നുവെങ്കിലും ഭൂമിയുടേത് ഇതുവരെ ലഭിച്ചിട്ടില്ല.
ഭൂമി നഷ്ടപ്പെട്ട ഇരകള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളും ഭൂമിയുടെ വിലയും നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് താഴെക്കോട്, മുക്കം, കക്കാട് വില്ലേജിലെ മുപ്പതോളം ഇരകള്‍ സ്പീഡ് പോസ്റ്റ് വഴി പരാതി അയച്ചിട്ട് 10 ദിവസമായെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍പറമ്പിലെ ബശീര്‍ ഹാജി പറയുന്നു. 2020ലെ പുതുക്കിയ ന്യായവില അനുസരിച്ചുള്ള വില നല്‍കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിലി െൻറ പൈപ്പിടല്‍ പണി പൂര്‍ത്തീകരിച്ച് വാതകം നിറച്ചുവെച്ചതായാണ് കമ്പനിയിലേക്ക് വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഭൂവുടമകളുടെ മൊബൈല്‍ നമ്പറിലേക്ക് കമ്പനിയില്‍നിന്ന് കഴിഞ്ഞ ദിവസം വന്ന മെസേജും ആശങ്കയോടെയാണ് സമീപവാസികള്‍ കാണുന്നത്. 'ഗെയില്‍ പൈപ്പ്ലൈന് കടന്നുപോകുന്ന സ്ഥലങ്ങളിലെ നിയന്ത്രിത മേഖലയില്‍ അനുവാദമില്ലാതെ കുഴിക്കുന്നതും നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതും കുഴല്‍ക്കിണര്‍ കുഴിക്കുന്നതും വലിയ മരങ്ങള്‍ നടുന്നതും നിയമവിരുദ്ധവും പൈപ്പ്ലൈനിന് ഹാനികരവുമാണെന്നും അറിയിച്ചുകൊള്ളുന്നു' എന്ന സന്ദേശം ഇംഗ്ലീഷിലും മലയാളത്തിലുമായാണ് വന്നത്. റീജനല്‍ ഗ്യാസ് മാനേജ്‌മെൻറ് സെൻറര്‍ കൊച്ചിയില്‍നിന്നാണ് സന്ദേശം വന്നത്.
പദ്ധതി കമീഷന്‍ ചെയ്യുന്നതിന് മുമ്പേ അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ഭൂമി നൽകിയവർ ആവശ്യപ്പെടുന്നത്. പൈപ്പിലൂടെ വാതകം കടന്നുപോകുമ്പോള്‍ അതി െൻറ സുരക്ഷിതത്വത്തിലും സമീപവാസികള്‍ കടുത്ത ആശങ്കയിലാണ്. പൈപ്പ്ലൈന് കടന്നുപോവുന്ന വഴികള്‍ കാടുപിടിച്ച് കിടക്കുകയാണ് പലസ്ഥലങ്ങളിലും. 10 വര്‍ഷമായി തുടങ്ങിയ ഗെയിലി െൻറ പണികള്‍ ഏറെ സമരകോലാഹലങ്ങളോടെയാണ് പൂര്‍ത്തീകരിച്ചത്. ഏഴു ജില്ലകളിലൂടെ 444 കിലോമീറ്ററാണ് ലൈന്‍ കടന്നുപോവുന്നത്. കോഴിക്കോട് ചാലിയാര്‍, ഇരുവഴിഞ്ഞി, കുറ്റ്യാടി, മലപ്പുറത്ത് ഭാരതപ്പുഴ എന്നീ പുഴകള്‍ക്കടിയിലൂടെയാണ് പൈപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.