മുക്കം: കൊടിയത്തൂരിലെ വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടെ പ്രായമായ വീട്ടുടമസ്ഥയുടെ ഒരുപവൻ സ്വർണവളയും ടാബും കവർന്ന് രക്ഷപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം കുറുപ്പന്തറക്കവല മാഞ്ഞൂർ അതുല്യയെയാണ് (24) മുക്കം പൊലീസിെൻറ പ്രത്യേക അന്വേഷണ സംഘം കോട്ടയത്ത് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
രണ്ടു മാസം മുമ്പ് കൊടിയത്തൂരിലെ വീട്ടിൽ ഹോം നഴ്സ് ആയി ജോലിക്കെത്തിയതായിരുന്നു. മലപ്പുറം താനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിെക്ക പരിചയപ്പെട്ടതായിരുന്നു ഹോം നഴ്സിനെ. രണ്ടുമാസത്തോളം അവിടെ ജോലി ചെയ്തു വരുന്നതിനിടെ ജോലി ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ടാബ്ലെറ്റ് കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച ഒരു പവൻ സ്വർണവളയും നഷ്ടപ്പെട്ടത് അറിഞ്ഞത്.
വീട്ടുടമസ്ഥ മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വർണവള പ്രതി കൈയിൽ ധരിച്ചതായി കണ്ടെത്തി. ടാബ്ലെറ്റും വീട്ടിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ച മുക്കത്തെത്തിയ അന്വേഷണ സംഘം കൊടിയത്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുക്കം ഇൻസ്പെക്ടർ ബി.കെ. സിജുവിെൻറ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ ഷാജിദിെൻറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ്, ഷെഫീഖ് നീലിയാനിക്കൽ, ജയന്തി റീജ, സുഭാഷ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.