മുക്കം: ജിയോ നെറ്റ്്വർക്കിനായി കൊടിയത്തൂർ അങ്ങാടിയിൽ രാത്രിയിൽ എടുത്ത കുഴി നാട്ടുകാർക്ക് ദുരിതമാവുന്നു. വെള്ളം ഒഴിച്ച് കുഴി വെട്ടിയതോടെ കൊടിയത്തൂർ ചെറുവാടി റോഡും അങ്ങാടിയും ചളിക്കുളമായ അവസ്ഥയാണിപ്പോൾ. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപെടുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.
മാത്രമല്ല, ഓവുചാലിൽ ചളിനിറഞ്ഞ മണ്ണ് നിറഞ്ഞിരിക്കുകയാണ്. വലിയ വീതിയില്ലാത്ത റോഡിൽ ഇപ്പോൾതന്നെ വൈദ്യുതിത്തൂണുകളും ഉപയോഗ ശൂന്യമായ ടെലിഫോൺ പോസ്റ്റുകളും ഉണ്ട്. അതിന് പുറമെയാണ് സ്വകാര്യ കമ്പനി അവരുടെ പോസ്റ്റുകൾ കൂടി സ്ഥാപിക്കുന്നത്. രാത്രി സമയങ്ങളിലാണ് കമ്പനിയുടെ പ്രവൃത്തിയെന്നും സ്ഥലം വൃത്തിയാക്കുമെന്ന് പറഞ്ഞിരുന്നങ്കിലും അതുണ്ടായിെല്ലന്നും നാട്ടുകാർ പറഞ്ഞു.
മറ്റൊരു കുഴിക്ക് സമീപമുള്ള ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലൊഴുകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിലുൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികളും കൊടിയത്തൂരിലെ വ്യാപാരികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.