മണാശ്ശേരി ഇരട്ടക്കൊല: ജയവല്ലിയുടെ മരണത്തിലും ക്രൈംബ്രാഞ്ച്​ അന്വേഷണം തുടങ്ങി

മുക്കം: മണാശ്ശേരി ഇരട്ടക്കൊല കേസിലെ പ്രതി ബിർജുവി​െൻറ മാതാവ് ജയവല്ലിയുടെ മരണത്തിലും ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇൻസ്​െപക്ടർ വി.എസ്. മുരളീധരൻ, എ.എസ്.ഐ എം.കെ. സുകു, എ.സി.പി ഒ.കെ. പ്രജീഷ് എന്നിവരും വിരലടയാള വിദഗ്​ധരും ഉൾപ്പെടുന്ന സംഘം ബിർജു നേരത്തേ താമസിച്ചിരുന്ന വെസ്​റ്റ്​ മണാശ്ശേരിയിലെ വീട്ടിൽ തെളിവെടുപ്പ്​ നടത്തി.

2016 മാർച്ച് അഞ്ചിനാണ് ജയവല്ലിയെ വെസ്​റ്റ്​ മണാശ്ശേരിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് സി.ആർ.പി.സി 174 പ്രകാരം അസ്വാഭാവിക മരണമായിട്ടാണ് കേസ്​ രജിസ്​റ്റർ ചെയ്​തത്. മുക്കം പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.

പിന്നീട്​ മുക്കത്തും ബേപ്പൂരിലും ചാലിയത്തും മൃതദേഹാവശിഷ്​ടങ്ങൾ കാണുകയും ഡി.എൻ.എ പരിശോധനയിൽ ഒരാളുടേതാണെന്ന് സ്ഥിരീകരിക്കുകയുമുണ്ടായി. അന്വേഷണത്തിൽ കൊല്ലപ്പെട്ടത്​ വണ്ടൂർ സ്വദേശിയായ പുതിയോത്ത് ഇസ്മാഇൗലാണെന്നും കൊല നടത്തിയത്​ ബിർജുവാണെന്നും കണ്ടെത്തുകയായിരുന്നു. ബിർജുവിനെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ ജയവല്ലിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

Tags:    
News Summary - manassery twin murder; crime branch started enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.