ഭരണസമിതിയുടെ തീരുമാനം ലംഘിച്ച് കറുത്തപറമ്പ് കരിങ്കൽ ക്വാറിയിൽ പ്രവൃത്തി തുടങ്ങാനുള്ള നീക്കം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിതയുടെ നേതൃത്വത്തിൽ തടയുന്നു

ക്വാറി പ്രവർത്തിപ്പിക്കാനുള്ള നീക്കം പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കറുത്തപറമ്പിൽ ഭരണസമിതി പ്രവർത്തനാനുമതി നിഷേധിച്ച കരിങ്കൽ ക്വാറി നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു. പഞ്ചായത്ത് ഭരണസമിതി അറിയാതെ സെക്രട്ടറി ക്വാറിക്ക് ലൈസൻസ് അനുവദിച്ചത് വിവാദമായിരുന്നു. തുടർന്ന് പ്രത്യേക ഭരണസമിതി ചേർന്ന് ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.

പൊതുപണിമുടക്ക് ദിവസം ഹിറ്റാച്ചിയും ടിപ്പർ ലോറിയും ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുന്നതാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞത്. ക്വാറിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട്, പഞ്ചായത്ത് ഭരണസമിതി നിയോഗിച്ച ഉപസമിതി പൊതുജനങ്ങളുടെ പരാതി കേൾക്കുന്നതിന് എത്തിയപ്പോഴാണ് പണിനടക്കുന്നത് ശ്രദ്ധയിൽപെട്ടത്.

ഇതോടെ പ്രവൃത്തി തടയുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി. സ്മിത, വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, അംഗങ്ങളായ ഷാഹിന ടീച്ചർ, അഷ്‌റഫ്‌ താച്ചാറമ്പത്ത്, റുഖിയ റഹീം, കുഞ്ഞാലി മമ്പാട്ട് എന്നിവർ നടപടികൾക്ക് നേതൃത്വം നല്കി. 

Tags:    
News Summary - move to run the quarry was blocked by the president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.