മുക്കം: സംസ്ഥാന സർക്കാറിന്റെ പുതിയ പദ്ധതിയായ ദീപാലംകൃത പാലം പദ്ധതിയിൽ മുക്കം കടവ് പാലത്തെ ഉൾപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുക്കംകടവ് പാലത്തിൽ മന്ത്രി സന്ദർശനം നടത്തുകയും ചെയ്തു. താഴെ തിരുവമ്പാടി- മണ്ടാംകടവ്- റോഡിന്റെ ഉദ്ഘാടനം നിർവഹിക്കാൻ വന്ന സമയത്താണ് മന്ത്രി പാലം സന്ദർശിച്ചത്.
ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് തരുന്ന മുറക്ക് സഹകരണ, പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ എം.എൽ.എ മുൻകൈയെടുത്താൽ പൊതുമരാമത്ത് വകുപ്പ് പൂർണമായും സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ, സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മന്ത്രി സന്ദർശിച്ചതിനു ശേഷം പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പാലം സന്ദർശിച്ച് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.