മുക്കം: ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് നേരിട്ട് സംവദിക്കുന്ന ലോകത്തെ ആദ്യ സംഭവമായിരിക്കും നവകേരള സദസ്സെന്ന് മന്ത്രി പി.എ. മുഹമദ് റിയാസ്. മുക്കത്ത് തിരുവമ്പാടി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടക സമിതി അവലോകന യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവമ്പാടി മണ്ഡലത്തിൽ നടപ്പാക്കിയ വലിയ വികസന പദ്ധതികളുടെ പശ്ചാത്തലത്തിൽ നവകേരള സദസ്സിന്റെ മുന്നൊരൂക്കങ്ങൾ നല്ല രീതിയിൽ നടക്കുന്നതിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളുമായും ചുമതലയുള്ള ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. ലിന്റോ ജോസഫ് എം.എൽ.എ, നോഡൽ ഓഫിസർ വിനയരാജ്, കാർഷിക വികസനബാങ്ക് ചെയർമാൻ ടി. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.