മുക്കം: പ്രജാഹിത ഫൗണ്ടേഷനും എം.എ.എം.ഒ കോളജ് ഇഡാം പ്രൊജക്ടുമായി ചേർന്ന് 10 മുതൽ 15 വയസ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടി പ്രതിഭകൾക്കായി വെക്കേഷൻ കാലത്ത്, സം-യു-റേയ്സ് എന്ന ഓൺലൈൻ അവധിക്കാല ക്യാംമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 19 മുതൽ മെയ് 21 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം.
വിദഗ്ദ്ധരുടെ ക്ലാസുകളും ഉല്ലാസഭരിതമായ പഠനപ്രവർത്തനങ്ങളും ഉണ്ടായിരിക്കും. പഠന- പഠനേതരവിഷയങ്ങളിലുള്ള താൽപര്യം വർധിപ്പിക്കുന്നതിന് പുറമെ കുട്ടികൾക്ക് കൂടുതൽ ഇടപഴകാനും ദിവസം മുഴുവനും ഉത്സാഹത്തോടെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള തുറന്ന അവസരമെന്ന രീതിയിലാണ് ഈ പരിപാടി രൂപപ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കുട്ടികൾക്കു പുറമെ മാതാപിതാക്കൾക്കും പഠനപ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങളറിയാൻ www.prajaahita.org എന്ന വെബ്സൈറ്റ് അല്ലെങ്കിൽ info@prajaahita.org സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.