മുക്കം: പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ആർ.എസ്.എസിന് അടിയറവെച്ചെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് ടി.കെ. മാധവൻ. നോർത്ത് ചേന്ദമംഗലൂർ യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂനിറ്റ് പ്രസിഡന്റ് കെ. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം മുനിസിപ്പാലിറ്റി തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായിരിക്കുകയാണ്. തൊഴിൽ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. മുക്കം - ചേന്ദമംഗലൂർ റോഡിൽ ആറ്റുപുറം ഭാഗത്തെ ഓവുചാൽ നിർമാണം വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മണ്ഡലം പ്രതിനിധി കെ.ടി. ഹമീദ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുനിസിപ്പാലിറ്റി കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, ജാസിറ, അബ്ദുറഹിമാൻ മേക്കുത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. അബ്ദുൽ റഹീം (പ്രസി), ജാസിറ (സെക്ര), എം. ഫാസിൽ, സാറ കൂടാരം (വൈ. പ്രസി), എ. സക്കീർ (ട്രഷ), ഷംസു മണയംപുറം, ഹാജറ സലീം (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.