മുക്കം: വിവിധ ആവശ്യങ്ങള്‍ക്ക് കക്കാട് വില്ലേജ് ഓഫിസിലെത്തിയവര്‍ രാഹുല്‍ ഗാന്ധി എം.പി യുടെ പരിപാടി കാരണം പുലിവാല് പിടിച്ചു. പൊലീസ് നിയന്ത്രണങ്ങള്‍ കാരണം വില്ലേജ് ഓഫിസിലെത്തിയവര്‍ക്ക് ഏറെ നേരമാണ് പുറത്തിരിക്കേണ്ടി വന്നത്.
കക്കാട് വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് കാരശ്ശേരിയിലെ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിലെ കെട്ടിടത്തിലാണ് കാരശ്ശേരി പഞ്ചായത്തിെൻറ കര്‍ഷകദിന പരിപാടി നടന്നത്. രാഹുല്‍ ഗാന്ധി പരിപാടിയില്‍ സംബന്ധിക്കുന്നത് കാരണം ഓഡിറ്റോറിയ കെട്ടിടവും പരിസരവും പൂര്‍ണമായി പൊലീസ് വലയത്തിലായിരുന്നു. നേരത്തെ അനുമതിയുള്ളവര്‍ക്ക് മാത്രമാണ് കെട്ടിടത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത്.
പ്രവേശന കവാടത്തില്‍ ശക്തമായ പൊലീസ് പരിശോധനക്കു ശേഷമാണ് പ്രതിനിധികളെ കയറ്റിയത്. ഇതാണ് വില്ലേജ് ഓഫിസിലെത്തിയവര്‍ക്ക് വിനയായത്. വില്ലേജ് ഓഫിസിലേക്കാണെന്ന് പറഞ്ഞ് നോക്കിയെങ്കിലും പൊലീസ് ആരെയും കയറ്റിവിട്ടില്ല. പതിനൊന്നരക്ക് രാഹുല്‍ ഗാന്ധി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അര മണിക്കൂര്‍ വെെകി പന്ത്രണ്ടോടെയാണ് പരിപാടി തുടങ്ങിയത്. ഒരുമണിയോടെ പരിപാടി അവസാനിച്ച ശേഷമാണ് പലര്‍ക്കും വില്ലേജ് ഓഫിസില്‍ കയറാനായത്. കക്കാട് വില്ലേജ് ഓഫിസിെൻറ ചോണാടിലെ കെട്ടിടം പുനര്നിര്മാണത്തിെൻറ ഭാഗമായാണ് ഓഫിസ് ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.