മുക്കം: നഗരസഭയിലെ അഗസ്ത്യൻമുഴിയിൽ അനധികൃത മത്സ്യവ്യാപാരകേന്ദ്രത്തിൽനിന്ന് ആരോഗ്യ വിഭാഗം പഴകി പുഴുവരിച്ച മത്സ്യം പിടികൂടി.
ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ബിസ്മി ഫിഷ് മാർട്ടിൽനിന്നാണ് ഗുണഭോക്താവിന്റെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടിയത്.
വീട്ടിലേക്കു വാങ്ങിയ ചൂരമീനിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ രവി ഭക്ഷ്യസുരക്ഷ വിഭാഗത്തിന് വിവരം നൽകുകയായിരുന്നു.
വിൽപനകേന്ദ്രത്തിൽനിന്ന് പഴകിയ മൂന്നു കിലോ ചൂര പിടിച്ചെടുത്ത് നശിപ്പിച്ചു. സാമ്പ്ൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. അനുമതിയില്ലാതെ പ്രവർത്തിച്ച കട അടച്ചുപൂട്ടി.
ഭക്ഷ്യസുരക്ഷ ഓഫിസർമാരായ ഡോ. അനു, ഡോ. രഞ്ജിത്ത്, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ അജിത്ത്, ശ്രീജിത്ത്, ബീന ബാലൻ, എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.