മുക്കം: കോടഞ്ചേരി ടൗണിൽ വൻ ദുരന്തം ഒഴിവാക്കിയ ഷാജി വർഗീസിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. ഞായറാഴ്ച ഉച്ചയോടെയാണ് വയനാട്ടിൽനിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിക്ക് കോടഞ്ചേരി ടൗണിനടുത്ത് എത്തിയപ്പോൾ തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി.
നാട്ടുകാരനായ ഷാജി വർഗീസ് ലോറിയിൽ പാഞ്ഞുകയറുകയും വാഹനം തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവാക്കാൻ ഷാജിക്ക് കഴിഞ്ഞു.
കോടഞ്ചേരിയിലെ വീട്ടിലെത്തി രാഹുൽ ഗാന്ധി എം.പിയുടെ കത്ത് ഷാജി വർഗീസിന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ കൈമാറി.
ഡി.സി.സി പ്രസിഡൻറിനൊപ്പം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈകാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. മാത്യു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല, യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ല പഞ്ചായത്ത് മെംബർ അംബിക മംഗലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് മാജുഷ് മാത്യു, റോയി കുന്നപ്പള്ളി, വി.ഡി ജോസഫ്, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, ജമീല അസീസ്, ലീലാമ്മ കണ്ടത്തിൽ, വിജി കേഴപ്ലാക്കൽ, വിൻസെന്റ് വടക്കേ മുറിയിൽ, ജോബി പുതിയ പറമ്പിൽ, ബിജു ഓത്തിക്കൽ, ലൈജു അരീപ്പറമ്പിൽ, ബഷീർ മുറംപാത്തി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.