മുക്കം: കടന്നൽക്കുത്തേറ്റ് അവശനായി റോഡിൽ വീണ അന്തർസംസ്ഥാന തൊഴിലാളിക്ക് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ രക്ഷയായി. ബുധനാഴ്ച ഉച്ചക്ക് രണ്ടോടുകൂടിയാണ് സംഭവം. ചേന്ദമംഗലൂരിൽ കെട്ടിടനിർമാണ കരാർ സ്ഥാപനത്തിനു കീഴിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ സനാഹുൽ ഹഖ് (30), കബീർ (21), സിർഫുർ റഹ്മാൻ (23), ദുലാൽ (28) എന്നിവർക്കാണ് കുത്തേറ്റത്.
സാരമായ കുത്തേറ്റ സനാഹുൽ ഹഖ് അവശനായി റോഡരികിൽ വീണുകിടക്കുകയായിരുന്നു. കടന്നൽ ആക്രമണം ഭയന്ന് ആരും രക്ഷാപ്രവർത്തനത്തിന് മുതിർന്നില്ല. മുക്കത്തുനിന്ന് ഫയർ ഓഫിസർ ഷംസുദ്ദീെൻറ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും സനാഹുൽ ഹഖിെൻറ ശരീരത്തിൽനിന്ന് കടന്നലിനെ നീക്കംചെയ്ത് ഫയർഫോഴ്സിെൻറതന്നെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പയസ് അഗസ്റ്റിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വൈ.പി. സറഫുദ്ദീൻ, മിഥുൻ, ജിതിൻരാജ്, വിഷ്ണു, സിന്തിൽകുമാർ, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.