മുക്കം: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകൾ റണ്ണിങ് കോൺട്രാക്ട് പദ്ധതിയുടെ ഭാഗമായതോടെ നിർമാണപ്രവർത്തനങ്ങൾ സുതാര്യമായതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച താഴെ തിരുവമ്പാടി-കുമാരനല്ലൂർ-മണ്ടാംകടവ് റോഡ് ഉദ്ഘാടനവും വല്ലത്തായ് കടവ് പാലം പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 22,000 കിലോമീറ്റർ റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയുടെ ഭാഗമായെന്നും ഇത്തരമൊരു പദ്ധതി രാജ്യത്ത് ആദ്യമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന് തെളിയിക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചതായും മന്ത്രി പറഞ്ഞു. നവീകരിച്ച റോഡുകളെ ട്രാഫിക്കബിൾ ആക്കി മാറ്റാനും പദ്ധതികൊണ്ട് സാധിച്ചു. സംസ്ഥാനത്ത് പാലങ്ങൾ ദീപാലംകൃതമാക്കി മാറ്റുന്നതിന് തുടക്കം കുറിച്ചതോടെ ഇത്തരം സ്ഥലങ്ങൾ ടൂറിസം കേന്ദ്രമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിത മൂത്തേടത്ത്, പഞ്ചായത്തംഗങ്ങളായ കെ.എം. മുഹമ്മദലി, ശ്രുതി കമ്പളത്ത്, ഇ.പി. അജിത്ത്, കെ.കെ. നൗഷാദ്, കെ. ശിവദാസൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി. വിശ്വനാഥൻ, കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. വിനോദ്, സജി തോമസ്, കെ. ഷാജികുമാർ, കെ.സി. ആലി, പിഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ വി.കെ. ഹാഷിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.