കനത്ത മഴയില്‍ കുറ്റിപ്പറമ്പ് പുളിയാളില്‍ മൂസ സഖാഫിയുടെ വീടിനോട് ചേര്‍ന്ന മതില്‍ ഇടിഞ്ഞ നിലയില്‍

മതിൽ ഇടിഞ്ഞുവീണു

മുക്കം: വ്യാഴാഴ്ച പുലർച്ചക്കുണ്ടായ കനത്ത മഴയില്‍ വീടിനോട് ചേര്‍ന്ന മതിൽ ഇടിഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ 18ാം വാര്‍ഡ് കുറ്റിപ്പറമ്പ് പുളിയാളില്‍ മൂസ സഖാഫിയുടെ വീടിനോട് ചേര്‍ന്ന മൂന്നു മീറ്റര്‍ ഉയരമുള്ള മതിലാണ് സമീപത്തെ റോഡിലേക്ക് ഇടിഞ്ഞുവീണത്.

പുലര്‍ച്ച മൂന്നു മണിയോടെയാണ് സംഭവം.ആളൊഴിഞ്ഞ സമയമായതിനാൽ അപകടം ഒഴിവായി.കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വീട് അപകടഭീഷണിയിലാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദ്, സെക്രട്ടറി ഒ.എ. അസു, വാര്‍ഡ് മെംബര്‍മാരായ രമ്യ, സുബെെദ മാളിയേക്കല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.