മുക്കം: പ്രവർത്തിച്ചുകൊണ്ടിരുന്ന അലക്കുയന്ത്രം പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നോർത്ത് കാരശ്ശേരി ജങ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഗോദ്റജ് കമ്പനിയുടെ നാലു വർഷം പഴക്കമുള്ള സെമി ഓട്ടോമാറ്റിക്ക് അലക്കുയന്ത്രമാണ് പൊട്ടിത്തെറിച്ചത്.
യന്ത്രവും അലക്കാനിട്ട വസ്ത്രങ്ങളും സ്ഫോടനത്തിൽ ചിതറിപ്പോയി. എലി വയർ കരണ്ടതുമൂലമുള്ള വൈദ്യുതി ഷോട്ട് സർക്യൂട്ടായിരിക്കാം അപകടകാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. പൊട്ടിത്തെറിയിൽ വയറുകളും പൈപ്പുകളും നശിച്ചിട്ടുണ്ട്. അപകടകാരണം തേടി വാഷിങ് മെഷീൻ കമ്പനി അധികൃതരെ ബന്ധപ്പെടാനൊരുങ്ങുകയാണ് വീട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.