Representational Image

കാട്ടുപന്നി സ്കൂട്ടർ ഇടിച്ചുമറിച്ചു; യാത്രക്കാരന്‍റെ തോളെല്ല് പൊട്ടി

തോട്ടുമുക്കം (കോഴിക്കോട്): കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ സ്വദേശി ആത്രേശ്ശേരി വർക്കിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച് രാത്രി 7.30നു തോട്ടുമുക്കം പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് സംഭവം.

തോട്ടുമുക്കത്ത് നിന്ന് വീട്ടിലേക്ക് പോകുംവഴി പന്നി സ്കൂട്ടറിന്മേൽ ചാടി വീഴുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് നിലത്തു വീണ വർക്കിക്ക് തലക്കും കൈകാലുകൾക്കും പരിക്കേറ്റു. തോളെല്ല് പൊട്ടിയതായി വിദഗ്ധ പരിശോധനയിൽ കണ്ടെത്തി.  ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വർക്കി.

തോട്ടുമുക്കം, ചുണ്ടത്തുംപൊയിൽ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പന്നി ശല്യം പരിഹരിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്. 

Tags:    
News Summary - wild boar attacked bike rider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.