നാ​ദാ​പു​രം: മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളെ ആ​ളു​മാ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ നാ​ദാ​പു​ര​ത്ത് അ​റ​സ്റ്റി​ല്‍. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​റ്റ്യാ​ടി നി​ട്ടൂ​ര്‍ തൊ​ള്ളം​പാ​റ രാ​ഹു​ല്‍ (25), ക​ക്ക​ട്ട് കൈ​ക്ക​ണ്ടി​യി​ല്‍ പി. ​അ​ശ്വ​ന്ത് (22), പാ​ലേ​രി ചെ​റി​യ കു​മ്പ​ളം ഇ​ട​വ​ല​ത്ത് ഇ​ജാ​സ് (26), പു​റ​മേ​രി കു​ള​മു​ള്ള​തി​ല്‍ ജു​നൈ​ദ് (23) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ഞ്ചേ​രി മു​ള്ള​മ്പാ​റ സ്വ​ദേ​ശി കു​ന്ന​ത്താ​ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​മ്മാ​സി​നെ​യും (23) സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​രെ​യു​മാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ക​ക്കം​വെ​ള്ളി ശാ​ദു​ലി റോ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ട​യ​ര്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രും ജോ​ലി​ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് കെ.​എ​ല്‍ 9 എ.​ഡി 1725 ന​മ്പ​ര്‍ ഇ​ന്നോ​വ​യി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ത​ട​ഞ്ഞു​വെ​ച്ച് 'ശ​രി​യാ​ക്കി​ത്ത​രാം' എ​ന്നു​പ​റ​ഞ്ഞ് ബ​ല​മാ​യി കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.

പു​റ​മേ​രി ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ ഇ​വ​രെ അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം തി​രി​കെ ക്വാ​ര്‍ട്ടേ​ഴ്‌​സ് പ​രി​സ​ര​ത്ത് ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച് ഷ​മ്മാ​സ് ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് നാ​ദാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ല്‍ വെ​ച്ച് ഷ​മ്മാ​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫോ​ട്ടോ ഫോ​ണി​ല്‍ പ​ക​ര്‍ത്തി​യ സം​ഘം ആ​ര്‍ക്കോ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ഇ​തി​നു​ശേ​ഷ​മാ​ണ് യു​വാ​ക്ക​ളെ വി​ട്ട​യ​ച്ച​തെ​ന്നും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കു​റ്റ്യാ​ടി സ്വ​ദേ​ശി​യു​ടെ കാ​ര്‍, പ​റ​ശ്ശി​നി​ക്ക​ട​വി​ലേ​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​ന് എ​ന്നു​പ​റ​ഞ്ഞ് നി​ട്ടൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ വാ​ട​ക​ക്കെ​ടു​ത്ത​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ആ​ളു​മാ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നും അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ള്‍ ക്വ​ട്ടേ​ഷ​ന്‍, സ്വ​ർ​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​മാ​ണോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. കു​റ​ച്ചു​ദി​വ​സം മു​മ്പ് കു​നി​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഈ ​കേ​സി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ്ര​ധാ​ന പ്ര​തി​യെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും പൊ​ലീ​സ് ഇ​യാ​ളെ തേ​ടി വേ​ങ്ങ​ര​യി​ൽ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഗ​ൾ​ഫി​ൽ​നി​ന്ന് കോ​ടി​ക​ളു​ടെ സ്വ​ര്‍ണം എ​ത്തി​ച്ച് ഉ​ട​മ​സ്ഥ​ര്‍ക്ക് ന​ല്‍കാ​തെ മു​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ള്‍ നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ അ​ടു​ത്തി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ തേ​ടി മ​ല​പ്പു​റം, കാ​സ​ര്‍കോ​ട്, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ നാ​ദാ​പു​രം മേ​ഖ​ല​യി​ലെ​ത്തി വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​റ്റും ചെ​യ്ത സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

നാദാപുരം മേഖലയിൽ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ വർധിക്കുന്നു

നാദാപുരം: സ്വർണക്കടത്ത് ഇടപാടിലും മയക്കുമരുന്ന് വിതരണത്തിലും കണ്ണികളായവർ തമ്മിലുള്ള ഏറ്റുമുട്ടലും ബന്ധിയാക്കലും നാദാപുരം മേഖലയിൽ പതിവാകുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന നാലു യുവാക്കളാണ് ഒടുവിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായത്.

ഇവരെ ആളുമാറി തട്ടിക്കൊണ്ടുപോയെന്നാണ് പറയുന്നതെങ്കിലും സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. കുഴൽപണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി പണം കവരുന്ന സംഘവും സജീവമാണ്.

നവംബറിൽ കടമേരിയിൽ മയക്കുമരുന്ന് ഇടപാടിന്‍റെ പേരിൽ യുവാക്കൾ ഏറ്റുമുട്ടിയപ്പോൾ കുപ്രസിദ്ധ ഗുണ്ടകളായ ചാണ്ടി ഷമീമിന്‍റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് പിടിയിലായത്. മൂന്നുവർഷം മുമ്പ് നാദാപുരത്തെ സ്വർണവ്യാപാരിയെ, കബളിപ്പിച്ച് 48 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊയിലാണ്ടി, കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘത്തിന്‍റെ പങ്ക് വ്യക്തമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട സി.പി.എം പ്രാദേശിക നേതാവിനെതിരെ പാർട്ടി നടപടിയെടുക്കുകയുണ്ടായി.

ഇയ്യങ്കോട്, പെരുമുണ്ടച്ചേരി, മുതുവടത്തൂർ എന്നിവിടങ്ങളിൽ വിദേശത്തുനിന്ന് കൊടുത്തയച്ച സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടുകയും പ്രതികളിൽ ചിലർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ, യഥാർഥ കണ്ണികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.

കഴിഞ്ഞ മാസം, മകനെ കാണാനില്ലെന്നുകാണിച്ച് മുതുവടത്തൂരിലെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണം മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിലാണ് എത്തിയത്. കേസിൽ നാദാപുരത്തെ നിയമ വിദ്യാർഥിയടക്കം നാലുപേരെ പൊലീസ് അറസ്റ്റുചെയ്തെങ്കിലും പ്രധാന പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - four arrested for kidnapping youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.