നരിക്കുനി: ആൾതാമസമില്ലാത്ത വീട്ടിൽനിന്നും കൊടുവള്ളി പൊലിസ് കണ്ടെടുത്തത് 17.400 കിലോഗ്രാം കഞ്ചാവ്. മടവൂർ റോഡിലെ പുത്തലത്തെ വീട്ടിൽനിന്നാണ് ഇത്രയേറെ കഞ്ചാവ് കണ്ടെടുത്തത്.
നഗരത്തിൽ താമസിക്കുന്ന വീട്ടുടമസ്ഥൻ പറമ്പിൽ ജോലി എടുക്കാൻ വന്നപ്പോഴാണ് വീടിെൻറ ചായ്പ്പിൽ ഒരു ചാക്ക് കെട്ടിവെച്ച നിലയിൽ കണ്ടത്. ഗൃഹനാഥൻ ഉടനെ റൂറൽ എസ്.പി ഡോ. ശ്രീനിവാസനെ വിവരമറിയിക്കുകയും അദ്ദേഹത്തിെൻറ നിർദേശാനുസരണം ഉച്ചക്ക് രണ്ടരയോടെ കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ ടി. ദാമോദരെൻറ നേതൃത്വത്തിൽ വീട്ടിലെത്തി ചാക്ക് പരിശോധിക്കുകയായിരുന്നു.
എട്ട് പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. എസ്.ഐ.മാരായ വിജേഷ്, രഘുനാഥ്, എ.എസ്.ഐ സജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൾ റഷീദ്, സി.പി.ഒ അജിത്ത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.