തണൽ പന്നൂരി​െൻറ മദ്​റസ അധ്യാപകർക്കുള്ള ധനസഹായ വിതരണോദ്ഘാടനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

മദ്​റസ അധ്യാപകർക്ക് സാന്ത്വനമായി തണൽ

എളേറ്റിൽ: കോവിഡ്കാലത്ത് ശമ്പളമില്ലാതെ പ്രയാസപ്പെടുന്ന മദ്​റസ അധ്യാപകർക്ക് സാന്ത്വനമായി പന്നൂർ തണൽ എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്​റ്റി​െൻറ ധനസഹായം. പന്നൂരിലെ അഞ്ചു മദ്റസകളിലെ മുഴുവൻ അധ്യാപകർക്കുമുള്ള ധനസഹായവിതരണം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

മദ്​റസ കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. അൻവാറുൽ ഇസ്‌ലാം മദ്​റസ, ശറഫിയ്യ സുന്നി മദ്​റസ, കുന്നോത്തുവയൽ ഇസ്​ലാമിക് സെൻറർ മദ്​റസ, കുന്നോത്തുവയൽ ഇസ്​ലാഹി മദ്​റസ, പനാട്ടുപള്ളി ഹിദായത്തുസ്വിബിയാൻ മദ്​റസ എന്നിവിടങ്ങളിലെ മുഴുവൻ അധ്യാപകർക്കും മറ്റു പ്രദേശങ്ങളിലെ മദ്​റസകളിൽ ജോലി ചെയ്യുന്നവർക്കുമാണ് ധനസഹായം നൽകിയത്.

തണൽ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി. റഊഫ് അധ്യക്ഷത വഹിച്ചു. കേരള ഫോക്​ലോർ അക്കാദമി ഫെലോഷിപ്​ നേടിയ പക്കർ പന്നൂർ, ഡോ. മുഹമ്മദ് ആസിഫ് എന്നിവരെ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

പാട്ടത്തിൽ അബൂബക്കർ ഹാജി, പി. മുഹമ്മദ് യൂസുഫ് ഹാജി, എം.എ. സത്താർ, എം.പി. ഉസ്സയിൻ ഹാജി, കെ.കെ. കാദർ, കെ. അബൂബക്കർ ഹാജി, കെ.കെ. മുഹമ്മദ് ഹാജി, മന്നത്ത് ഇബ്രാഹിം ഹാജി, സി. മുഹമ്മദ്, കണ്ടിയിൽ ഉമ്മർ, കാരക്കോത്ത് അബ്​ദുറഹ്​മാൻ മൗലവി, ടി.പി. മുനീർ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.