മടവൂർ: വായനയെ പ്രോത്സാഹിപ്പിക്കാനായി വായനശാലകൾക്ക് പുസ്തകങ്ങൾ നൽകി ദമ്പതികൾ. മടവൂർ പഞ്ചായത്തിലെ പാറക്കൽ മാധവൻ നായരും സരോജിനി അമ്മയുമാണ് തങ്ങളുടെ അമ്പതാം വിവാഹ വാർഷികദിനത്തിൽ 50 പുത്തൻ പുസ്തകങ്ങൾ നൽകി വിവാഹ വാർഷികദിനം വ്യത്യസ്തമാക്കിയത്. മടവൂർ അരങ്കിൽതാഴത്ത് പ്രവർത്തിക്കുന്ന അരങ്കിൽ മുസ്തഫ സ്മാരക ഗ്രന്ഥാലയത്തിലേക്കാണ് പുസ്തകങ്ങൾ കൈമാറിയത്.
മാധവൻ നായരുടെ വീട്ടിൽ നടന്ന ചടങ്ങിൽ കുന്ദമംഗലം എം.എൽ.എ അഡ്വ. പി.ടി.എ. റഹീം പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗ്രന്ഥാലയത്തിൽ തുടക്കംകുറിച്ച ആനിവേഴ്സറി ഗിഫ്റ്റ് പദ്ധതി പ്രകാരമാണ് പുസ്തകങ്ങൾ നൽകിയത്. ചടങ്ങിൽ പി. കോരപ്പൻ അധ്യക്ഷത വഹിച്ചു. സി. രാധാമണി, ഇ.എം. വാസുദേവൻ എന്നിവർ സംസാരിച്ചു. പി. ആലി സ്വാഗതവും പി. വിപിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.