നരിക്കുനി: രണ്ട് വൃക്കയും തകരാറിലായ പുതുക്കുടി പറമ്പത്ത് രജിലേഷ് എന്ന ചെറുപ്പക്കാരനുവേണ്ടി നാളെ നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ സർവിസ് നടത്തും. അച്ഛൻ നേരത്തെ മരണപ്പെട്ടതോടെ കുടുംബത്തിന് താങ്ങുംതണലും രജിലേഷായിരുന്നു.
വൃക്കകൾ തകരാറിലായതോടെ ഒരു ജോലിക്കും പോവാൻ കഴിയാതെയായി. അമ്മ വീട്ടുജോലിക്ക് പോയെങ്കിലും സുഖമില്ലാതായതോടെ കുടുംബം ദയനീയാവസ്ഥയിലായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീമിന്റെ നേതൃത്വത്തിൽ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ബസ് സ്റ്റാൻഡിൽ കാരുണ്യ യാത്രയുടെ ഫ്ലാഗ്ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം നിർവഹിക്കും. കൺവീനർ പി.സി. ബാബു, ബസ് ഉടമകൾ, ജീവനക്കാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.