നരിക്കുനി: മടവൂര്‍ വില്ലേജിലെ മൂന്നാം വാര്‍ഡ് എരവന്നൂര്‍ തെക്കേടത്ത് താഴത്ത് വീടിെൻറ അടുക്കളഭാഗം ഒലിച്ചുപോയി. കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയില്‍ വീടിനോട് ചേര്‍ന്ന അടുക്കളപ്പുരയാണ് തോട്ടിലെ ശക്തമായ മഴ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. കോഴിക്കോട് കെ.എസ്.ആര്.ടി.സി ഡിപ്പോ ജീവനക്കാരനായ എരവന്നൂര്‍ പുതിയേടത്ത് മീത്തല്‍ കുഞ്ഞഹമ്മദിെൻറ മകന് സുബൈറിെൻറ വീടിനാണ് നാശനഷ്ടം. അടുക്കളയും സാധനങ്ങളും മേശ, കസേര, അതിനോടനുബന്ധിച്ച വസ്തുക്കളും അടുക്കളയുടെ സമീപമുള്ള ഷെഡും ഒലിച്ചുപോയി.
അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഫയര്‍ഫോഴ്സും നാട്ടുകാരും കെ.എസ്.ആര്.ടി.സി ജീവനക്കാരും താല്‍ക്കാലിക ഭിത്തി നിര്‍മിച്ചാണ് ഇപ്പോള്‍ വീട് സംരക്ഷിച്ച് നിലനിര്‍ത്തിയത്.
അടുത്തിടെ നിര്‍മിച്ച വീടായതിനാല്‍ പണി പൂര്‍ത്തിയായിട്ടില്ല. തോട്ടില്‍ തങ്ങിനിന്ന വസ്തുക്കള്‍ നാട്ടുകാര്‍ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീക്കി. രാത്രി തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനം ഞായറാഴ്ച ഉച്ചക്ക് മൂന്നിനാണ് അവസാനിപ്പിച്ചത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.