നരിക്കുനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈകീട്ട് ആറുമണി കഴിഞ്ഞിട്ടും രോഗികളുടെ വരി

ഡോക്ടർമാരില്ല; രോഗികൾ കാത്ത് നിൽക്കുന്നത് മണിക്കൂറുകളോളം

നരിക്കുനി: ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ കാത്തുനിൽക്കുന്നത് മണിക്കൂറുകളോളം. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന ക്ഷീണിതരും അവശരുമായ രോഗികളാണ് മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ടിവരുന്നത്.

പകർച്ചപ്പനിയടക്കമുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സമയത്താണ് ഈ അവസ്ഥ. ഉച്ചക്കുശേഷം ആശുപത്രിയിലെത്തിയാൽ പരിശോധനക്ക് ഡോക്ടർമാർ കുറവാണെന്ന് രോഗികൾ ആരോപിക്കുന്നു. ഒ.പിയിൽ ഒരു ഡോക്ടർ മാത്രമാണ് സേവനത്തിനുള്ളത്.

രാവിലെ ഡ്യൂട്ടിയിലെത്തുന്ന ഡോക്ടർമാർക്ക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയാൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തേ നാല് ഹൗസ് സർജൻമാരെ നിയമിച്ചിരുന്നു. പിന്നീട് അവരെ പിൻവലിച്ചു. മന്ദഗതിയിലുള്ള പരിശോധനയും രോഗികളുടെ ബാഹുല്യവും കണക്കിലെടുത്ത് അധിക തസ്തിക അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - No doctors -Patients wait for hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.