നന്മണ്ട: റോഡരികിലെ കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. നന്മണ്ട-നരിക്കുനി റോഡിൽ കാരക്കുന്നത്താണ് ജലജീവൻ മിഷന്റെ ഈ അപകടക്കെണി. മഴ പെയ്ത് തുടങ്ങിയതോടെ അനുദിനം ഈ കിടങ്ങ് വലുതാവുകയാണ്. പൈപ്പ് ലൈനിന്റെ പണി കഴിഞ്ഞിട്ടും കോൺക്രീറ്റ് ചെയ്യാതെ കേവലം മണ്ണിട്ട് നികത്തിയതാണ് പ്രശ്നമായത്.
ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ റോഡരികിലെ കിടങ്ങിന് സമീപമെത്തുന്ന ഇരുചക്രവാഹനക്കാർ അപകടത്തിൽപെടുകയാണ്. ഇവിടെ എത്തുമ്പോൾ വാഹനങ്ങൾ തെന്നി മാറുന്നതും പതിവു കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. അപായസൂചന കാണിക്കാൻ നാട്ടുകാർ ഒരു ചെടിക്കമ്പ് നാട്ടിയിട്ടുണ്ടെങ്കിലും അത് യാത്രക്കാരുടെ സുരക്ഷക്ക് പര്യാപ്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.