റ​ഫീ​ഖ്

ഉദാരമതികളുടെ സഹായം തേടി റഫീഖ്

നരിക്കുനി: വൃക്കരോഗം ബാധിച്ച് നാല് വർഷമായി ചികിത്സയിൽ കഴിയുന്ന ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കുണ്ടായി ചെങ്ങളംകണ്ടി റഫീഖിന് ചികിത്സാ സഹായം വേണം. റഫീഖിന്റെ കുടുംബത്തിന് വൃക്ക മാറ്റിവെക്കാൻ 50 ലക്ഷം രൂപ സമാഹരിക്കുക എന്നത് ഏറെ ക്ലേശകരമാണ്.

ഭാര്യയും പ്രായമായ ഉമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന നിർധന കുടുംബമാണ്. നാട്ടുകാരും ജനപ്രതിനിധികളും ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. എം.കെ. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ എന്നിവർ മുഖ്യരക്ഷാധികാരികളായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.

ടി.പി. അബ്ദുൽ മനാഫ് മാസ്റ്റർ (ചെയർ.), നരിക്കുനി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെംബർ ജൗഹർ പൂമംഗലം (കൺ.), ടി. രാമനാഥൻ മാസ്റ്റർ (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. രാമനാഥൻ മാസ്റ്റർ ഫോൺ: 9446445709. ഗൂഗിൾ പേ ചെയ്യാൻ ആഗ്രഹിക്കുന്നവർ 7025944509.

Tags:    
News Summary - rafeeq seeks help for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.